International

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി നാടു വിടാൻ ശ്രമം

“Manju”

സിയാറ്റിൽ ; ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി നാടു വിടാൻ ശ്രമിച്ച 20 കാരൻ എയർപോർട്ടിൽ വച്ച് വിമാനം കയറുന്നതിനിടെ അറസ്റ്റിലായി . സിയാറ്റിൽ സ്വദേശി എൽവിൻ ഹണ്ടർ ബോർൺ വില്യംസിനെയാണ് സിയാറ്റിൽ-ടക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത് . വില്യംസിനെ സിയാറ്റിലിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കി . ഭീകര സംഘടനയ്ക്ക് ഭൗതിക സഹായം നൽകി എന്ന കേസും വില്യംസിനെതിരെ ചുമത്തിയിട്ടുണ്ട്.

സിയാറ്റിൽ ഏരിയയിലെ ഒരു മസ്ജിദിലെ അംഗങ്ങളാണ് വില്യംസ് അക്രമവും ഭീകരവാദവും തുടരുന്നതായി എഫ്ബിഐയെ അറിയിച്ചത് . വില്യംസ് പഠിക്കുന്ന കാലത്ത് തന്നെ തീവ്രവാദനിലപാടാണ് സ്വീകരിച്ചിരുന്നത്.

16 വയസുള്ളപ്പോഴാണ് വില്യംസിന്റെ പ്രവർത്തികൾ ആദ്യമായി എഫ്ബിഐയുടെ ശ്രദ്ധയിൽപ്പെടുന്നത് . താൻ ഐഎസിൽ ചേരാൻ ആഗ്രഹിക്കുന്നതായി വില്യംസ് ഹൈസ്ക്കൂൾ പഠന കാലത്ത് തന്നെ മറ്റുള്ളവരോട് പറയുമായിരുന്നു . മാത്രമല്ല ഇംഗ്ലണ്ടിലെ അരിയാന ഗ്രാൻഡെയിൽ ഐ എസ് ഭീകരർ നടത്തിയ ആക്രമണത്തെയും വില്യംസ് ന്യായീകരിച്ചു. ഇതറിഞ്ഞ സ്കൂളിലെ അഡ്മിനിസ്ട്രേറ്റർമാരാണ് വിവരം എഫ് ബി ഐയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് .

വില്യംസ് ഐ എസ് വെബ് സൈറ്റ് സന്ദർശിക്കുന്നത് തടയാൻ വീട്ടിലെ ഇന്റർനെറ്റ് സേവനവും മാതാവ് വെട്ടിക്കുറച്ചിരുന്നു . കഴിഞ്ഞ നവംബറിൽ പള്ളിയിലെ ഒരു അംഗം വില്യംസിനെക്കുറിച്ചുള്ള ആശങ്കകൾ റിപ്പോർട്ട് ചെയ്യാൻ എഫ് ബി ഐ ഏജൻസിയെ ബന്ധപ്പെട്ടിരുന്നു . ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് വില്യംസിനെ അകറ്റാൻ പഠന സഹായങ്ങളും പള്ളി അധികൃതർ നൽകി. ജോലി കണ്ടെത്താൻ സഹായിക്കും വിധത്തിൽ സെൽഫോണും ലാപ്‌ടോപ്പും നൽകി.

എന്നാൽ ഈ മൊബൈൽ ഐഎസുമായി ബന്ധപ്പെട്ട വീഡിയോകൾ കാണാനും ഭീകരരുമായി ചാറ്റുകളിൽ ഏർപ്പെടാനും വില്യംസ് ഉപയോഗിക്കുന്നത് കണ്ട പള്ളിയിലെ ഒരു അംഗം ഫോൺ തിരികെ ആവശ്യപ്പെട്ടു. ഐഎസ് തീവ്രവാദികൾ ശിരഛേദം ചെയ്യുന്നതും, ബോംബ് നിർമാണ നിർദ്ദേശങ്ങൾ നൽകുന്നതുമാണ് ഈ ഫോണിൽ വില്യംസ് കണ്ട വീഡിയോകളെന്ന് അവർ മനസ്സിലാക്കി .

തുടർന്നാണ് എഫ്‌ബി‌ഐ അന്വേഷണം ആരംഭിച്ചത് . രക്തസാക്ഷിയാകാനുള്ള സന്നദ്ധത, മരുഭൂമിയിൽ പോരാടുന്നതിനുള്ള മുൻഗണന, ശിരഛേദം ചെയ്യാനുള്ള തീവ്രമായ ആഗ്രഹം എന്നിവയൊക്കെയായിരുന്നു വില്യംസ് സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്തിരുന്നതെന്ന് കാട്ടി നിരവധി പേർ എഫ് ബി ഐയ്ക്ക് വിവരങ്ങൾ കൈമാറി.

മെയ് ആറിന്നാണ് വില്യംസിന് പാസ്‌പോർട്ട് ലഭിച്ചത് .അറസ്റ്റിലായപ്പോൾ, അന്വേഷകരുമായി സംസാരിക്കാനും വില്യംസ് തയ്യാറായിരുന്നു . ‘ആരാച്ചാർ’ ആകാനാണ് താൻ ഉദ്ദേശിച്ചതെന്ന് വില്യംസ് പറഞ്ഞതായും എഫ് ബി ഐ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button