IndiaLatest

ലക്ഷദ്വീപ്; കാന്തപുരത്തിന് അമിത് ഷാ യുടെ ഉറപ്പ്

“Manju”

ലക്ഷദ്വീപില്‍ വിവാദ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാന്തപുരത്തെ ഫോണില്‍ വിളിച്ചാണ് അമിത് ഷാ ഉറപ്പ് നല്‍കിയത്.ലക്ഷദീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത്ഷാക്ക് കത്ത് നല്‍കിയിരുന്നു. ഇത് വായിച്ച ശേഷമാണ് അദ്ദേഹം നേരില്‍ വിളിച്ച്‌ നിലപാട് വ്യക്തമാക്കിയത്.

Related Articles

Back to top button