IndiaLatest

എന്‍ഡ് ടു എന്‍ഡ് നിരക്ക് കേരള ആര്‍.ടി.സി പിന്‍വലിച്ചു

“Manju”

ബംഗളൂരു: കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്​ഥാന സര്‍വിസുകളില്‍ ഏര്‍പ്പെടുത്തിയ ‘എന്‍ഡ് ടു എന്‍ഡ് നിരക്ക്’ സംവിധാനം കേരള ആര്‍.ടി.സി പിന്‍വലിച്ചു. പകരം, ജില്ല അടിസ്​ഥാനത്തില്‍ സ്​റ്റേജ്​ കണക്കാക്കി ടിക്കറ്റ്​ നിരക്ക് ഏര്‍പ്പെടുത്തി. മാറ്റം കഴിഞ്ഞദിവസം നിലവില്‍ വന്നതായി കെ.എസ്​.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.കോവിഡ്​ സാഹചര്യങ്ങള്‍ അവസാനിച്ച്‌​ സര്‍വിസുകള്‍ മുഴുവന്‍ പുനഃസ്​ഥാപിക്കുന്നതുവരെ പുതിയ നിരക്ക്​ തുടരും. കോവിഡ് കാലത്ത് സ്പെഷല്‍ സര്‍വിസായി കേരളത്തിലെ വിവിധയിടങ്ങളില്‍നിന്ന്​ ബംഗളൂരുവിലേക്കും തിരിച്ചും ആരംഭിച്ച ബസ് സര്‍വിസുകളില്‍ മാസങ്ങളായി ‘എന്‍ഡ് ടു എന്‍ഡ് നിരക്ക്’ ഈടാക്കുന്നത് സംബന്ധിച്ച്‌ യാത്രക്കാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു.ബംഗളൂരുവില്‍നിന്ന്​ സുല്‍ത്താന്‍ ബത്തേരിയിലേക്കും മൂന്നാറിലേക്കും ഒരേ ടിക്കറ്റ്​ നിരക്കാണ്​ ഇൗടാക്കിയിരുന്നത്​. കര്‍ണാടക ആര്‍.ടി.സി എന്‍ഡ് ടു എന്‍ഡ് നിരക്ക് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.

Related Articles

Back to top button