IndiaLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര കോടിയിലേക്ക്

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര കോടിയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.35 ലക്ഷമായി ഉയര്‍ന്നു.

അമേരിക്കയില്‍ പുതുതായി പതിനായിരത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 380 പേരാണ് പുതുതായി മരണപ്പെട്ടത്. അതേസമയം, ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 65,471 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 1,661 പേര്‍ മരണപ്പെടുകയും ചെയ്‌തു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.14 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 60 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്ത് 2.88 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.46 ലക്ഷമായി.

Related Articles

Check Also
Close
Back to top button