India

കടൽ കൊല കേസ് ; സുപ്രീംകോടതി ചൊവ്വാഴ്ച വിധിപറയും

“Manju”

ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എംആർ ഷാ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് വിധി പറയുക. ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ കേസും കോടതി റദ്ദാക്കി.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നൽകാൻ 10 കോടി രൂപ ഇറ്റലി കെെമാറിയിരുന്നു. ഇക്കാര്യം കോടതിയ്ക്ക് പൂർണമായി ബോദ്ധ്യപ്പെട്ടതോടെയാണ് കേസ് അവസാനിപ്പാക്കാൻ തീരുമാനിച്ചത്. നഷ്ടപരിഹാരത്തുക കുടുംബങ്ങൾക്ക് നൽകുന്നതിന് കേരള ഹൈക്കോടതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയൻ നാവികർ ഇനി സ്വന്തം രാജ്യത്ത് നിയമ നടപടികൾ നേരിടും.

കടൽ കൊല കേസിൽ നീണ്ട ഒൻപത് വർഷത്തിന് ശേഷമാണ് തീർപ്പ് ഉണ്ടായിരിക്കുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കേരള തീരത്തു നിന്നും മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളെ എംവി എൻറി ക ലെക്‌സി എണ്ണക്കപ്പലിലെ നാവികർ ചേർന്ന് കൊലപ്പെടുത്തിയത്. ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരാണ് കൊല്ലപ്പെട്ടത്.

നഷ്ടപരിഹാരമായി ലഭിക്കുന്ന 10 കോടി രൂപയിൽ നിന്നും നാല് കോടി വീതം ഇരുവരുടെയും കുടുംബങ്ങൾക്കും, രണ്ട് കോടി രൂപ ആക്രമണത്തിൽ തകർന്ന സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമയ്ക്കും കൈമാറും.

Related Articles

Back to top button