KeralaLatestThrissur

കുതിരാന്‍ തുരങ്കം തുറക്കാന്‍ അടിയന്തിര നടപടി

“Manju”

തൃശൂര്‍: തൃശൂര്‍- പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കാന്‍ നടപടിയെടുത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ കുതിരാനില്‍ സന്ദര്‍ശനം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടക്കുന്ന യോഗത്തോടെ തുരങ്കം തുറക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാന്‍ തുരങ്കത്തിന്റെ കരാര്‍ ഒപ്പിടുമ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ.

Related Articles

Check Also
Close
  • ……
Back to top button