IndiaLatest

‘പശു’ ഗവേഷണ കേന്ദ്രം ആരംഭിച്ചു

“Manju”

ഗുജറാത്തില്‍ സാങ്കേതിക സര്‍വ്വകലാശാലയ്ക്കു കീഴില്‍ പശു ഗവേഷണ കേന്ദ്രം സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകള്‍. പശുവിന്റെ പാല്‍, ഗോമൂത്രം, ചാണകം എന്നിവയെപ്പറ്റിയുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് പുതിയ ഗവേഷണ കേന്ദ്രം കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയ കാമധേനു ആയോഗിനു കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത് കഴിഞ്ഞ ദിവസമാണ് ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വെര്‍ച്വലായി ചെയ്തത്. ഗോമൂത്രം ഉപയോഗിച്ചുള്ള രാസവള നിര്‍മാണം, തദ്ദേശീയ പശു ഇനങ്ങളെക്കുറിച്ചുള്ള ഗവേഷണം, കീടനാശിനി ഉത്പ്പാദനം തുടങ്ങിയവയെപ്പറ്റി ഗവേഷണ കേന്ദ്രം പഠനങ്ങള്‍ ഇവിടെ നടത്തും. ഈ സംരഭം വഴി നൂറുകണക്കിനു ഗ്രാമീണ സ്ത്രീകള്‍ക്കു തൊഴില്‍ ലഭ്യമാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Related Articles

Back to top button