IndiaLatest

മാര്‍ക്കറ്റില്‍ താരമായി നൂര്‍ജഹാന്‍ മാമ്പഴം

“Manju”

ഭോപ്പാല്‍: ‘നൂര്‍ ജഹാന്‍’ മാമ്പഴത്തിന് ഈ വര്‍ഷവും മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് തന്നെ. 500 മുതല്‍ 1000 രൂപ വരെയാണ് ഒരു മാമ്പഴത്തിന്റെ വില. നല്ല കാലാവസ്ഥ ലഭിച്ചതിനാല്‍ ഇപ്രാവശ്യത്തെ വിളവെടുപ്പും പഴത്തിന്റെ വലിപ്പവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറെ മെച്ചമെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു.

ഈ മാമ്പഴത്തിന്റെ ഉത്ഭവ ദേശം അഫ്ഗാനിസ്ഥാനാണ്. ഇന്ത്യയില്‍ മധ്യപ്രദേശിലെ അലിരാജ്പുര്‍ ജില്ലയില്‍ കത്തിയവാഡില്‍ മാത്രമാണ് നൂര്‍ ജഹാന്‍ കൃഷി ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് അലിരാജ്പുര്‍.

Related Articles

Back to top button