KeralaLatest

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്തിയ പരിഗണന നല്‍കി എന്‍ഡിഎ

“Manju”

കോട്ടയം: നിയമസഭാ തെ രഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്തിയ പരിഗണന നല്‍കിയത് എന്‍ഡിഎ മാത്രം. പൊതുപ്രവര്‍ത്തനരംഗത്തേക്ക് സ്ത്രീകളെയും യുവാക്കളെയും ഉയര്‍ത്തിക്കൊണ്ടുവരുമെന്നുള്ള ഇടത്-വലത് മുന്നണികളുടെ പ്രസ്താവനകള്‍ വെറും കാപട്യം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ജില്ലയിലെ സ്ഥാനാര്‍ഥി പട്ടിക.

യുഡിഎഫും എല്‍ഡിഎഫും വൈക്കം സംവരണ മണ്ഡല ത്തില്‍ മാത്രം വനിതക്ക് സീറ്റ് നല്‍കിയപ്പോള്‍ എന്‍ഡിഎ ഒന്‍പത് സീറ്റുകളില്‍ മൂന്നെണ്ണത്തിലാണ് വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം നോക്കുമ്ബോള്‍ എന്‍ഡിഎ- 33.3% യുഡിഎഫും എല്‍ഡിഎഫും11.1% വീതവും വരും.

Related Articles

Back to top button