IndiaKeralaLatest

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സ്ഥാപന ഉടമ റോയിയുടെ രണ്ടു മക്കളെ പിടികൂടി

“Manju”

സിന്ധുമോള്‍ ആര്‍

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ മക്കള്‍ പിടിയില്‍. റിനു മറിയം തോമസ്,റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. വിമാനത്താവളം വഴി കടക്കാന്‍ ശ്രമിക്കവേയാണ് പോലീസ് ഇവരെ പിടികൂടിയത്.

പിടിയിലായ റിനു പോപ്പുലര്‍ ഫിനാന്‍സിന്റെ സിഇഒയാണ്. റിയ ഡയറക്ടര്‍ ബോര്‍ഡംഗമാണ്. ഇവര്‍ക്കെതിരെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാര്‍ ആസ്ഥാനത്ത് ജപ്തി നടപടികള്‍ പുരോഗമിക്കുകയാണ്. നിക്ഷേപകര്‍ക്ക് ഈട് നല്‍കണമെന്ന് കാണിച്ച്‌ പത്തനംതിട്ട സബ്‌കോടതി സ്ഥാപനത്തില്‍ നോട്ടീസ് പതിച്ചു. ഇന്നുരാവിലെയാണ് കോന്നീ സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തില്‍ പരിശോധനയ്ക്ക് എത്തിയത്. തൊട്ടുപിന്നാലെയാണ് കോടതിയില്‍ നിന്നു ഉദ്യോഗസ്ഥരെത്തി നോട്ടീസ് പതിച്ചത്.

സംസ്ഥാനത്തെ വിവിധ ശാഖകളിലായി ആയിരക്കണക്കിന് ആളുകള്‍ കോടിക്കണക്കിന് പണമാണ് ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്. 274 ശാഖകളിലായി ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. വാകയാറിലെ ആസ്ഥാനം അടച്ചു പൂട്ടിയതറിഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

Related Articles

Back to top button