International

സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയൊരുക്കി ‘ചിക്കന്‍ ചര്‍ച്ച്’

“Manju”

ഇന്തോനേഷ്യ : വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതും അവരില്‍ കൗതുകമുണര്‍ത്തുന്നതുമായ നിരവധി വ്യത്യസ്തമായ നിര്‍മ്മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇന്തോനേഷ്യയിലെ ചിക്കന്‍ ചര്‍ച്ച്. ആദ്യകാഴ്ചയില്‍ തന്നെ നമുക്ക് മനസ്സിലാക്കാം ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത് ഒരു കോഴിയുടെ ആകൃതിയിലാണെന്ന് അതുകൊണ്ട് തന്നെയായിരിക്കാം ഇതിന് ചിക്കന്‍ ചര്‍ച്ച് എന്ന പേരുവന്നതും. ഏതൊരു ആരാധനാലയം കണ്ടാലും അത് ഏതു മതവിഭാഗത്തില്‍ പെട്ടതാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അവരുടെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അവരുടെ ആരാധനാലയം പണികഴിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ചിക്കന്‍ ചര്‍ച്ച് എന്ന് പേരുള്ള ഈ പ്രാര്‍ത്ഥനാലയത്തില്‍ ഏതു മതസ്ഥര്‍ക്കും വരാം. ഇന്തോനേഷ്യ ദ്വീപ്‌സമൂഹത്തിലെ പ്രധാന ദ്വീപായ ജാവയുടെ ഹൃദയഭാഗത്തുള്ള കൊടുംകാട്ടിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഗെരേജ അയം എന്ന കോഴിയുടെ ആകൃതിയിലുള ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സമാധാനത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമായ പ്രാവിന്റെ ഘടനയില്‍ 1980 കളുടെ അവസാനം ഡാനിയല്‍ അലാംജാജെ എന്ന വ്യക്തിയാണ് ഈ പള്ളി പണികഴിപ്പിച്ചത്.

എന്നാല്‍ പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു കോഴിയുടെ രൂപസാദൃശ്യമുളളതിനാല്‍ ഏതാണ്ട് പണി പൂര്‍ത്തിയായി തുടങ്ങിയതു മുതല്‍ നാട്ടുകാര്‍ ഇതിനെ ചിക്കന്‍ ചര്‍ച്ച് എന്ന് വിളിച്ചു തുടങ്ങി. വൈകല്യമുള്ള കുട്ടികള്‍ക്ക് കുട്ടികള്‍ക്കും മാനസിക പ്രശ്‌നമുഉള്ളവര്‍ക്കും വേണ്ടി ഒരു കേന്ദ്രം പള്ളിയുടെ ഭാഗമായി തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭാരിച്ച ചിലവ് കാരണം പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കൊടും കാടിനുള്ളിലെ ഈ പള്ളി പെട്ടെന്നു കാണുന്നവര്‍ക്ക് കൗതുകത്തെക്കാള്‍ ഉപരി ഭയമാണ് ഉണ്ടാകുന്നതെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്.

Related Articles

Back to top button