InternationalLatest

അക്കൗണ്ടുകൾ നീക്കാൻ നിർദേശിച്ചത് യു എസ് ഭരണകൂടം

“Manju”

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകരും കനേഡിയന്‍ ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ നിർദേശിച്ചത് യു എസ് ഭരണകൂടമെന്ന് വെളിപ്പെടുത്തി ട്വിറ്റർ മേധാവി എലോൺ മസ്ക്. 2.5 ലക്ഷത്തോളം അക്കൗണ്ടുകളാണ് ഇത്തരത്തിൽ നീക്കം ചെയ്തത്. മാധ്യമപ്രവര്‍ത്തകനായ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശത്രുരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ. റഷ്യൻ ബന്ധമുള്ളതും ചൈനീസ് ബന്ധമുള്ളതുമായ അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യു എസ് ഭരണകൂടം. ഇതിന്റെ ആദ്യപടിയാണ് ട്വിറ്റർ പോലുള്ള സാമൂഹിക്കുക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള സമ്മർദം ചെലുത്തൽ. സർക്കാർ സമ്മർദത്തെ തുടർന്ന് ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ട്വിറ്റർ സസ്‌പെൻഡ് ചെയ്തത്. യു എസ്, കനേഡിയൻ മാധ്യമപ്രവർത്തകർ, കൊവിഡ് ഉറവിടത്തെ ചോദ്യം ചെയ്യുന്ന അക്കൗണ്ടുകൾ, രണ്ടോ അതിലധികമോ ചൈനീസ് രാഷ്ട്രീയ / നയതന്ത്ര അക്കൗണ്ടുകൾ ഫോളോ ചെയ്യുന്ന ആളുകളുടെ അക്കൗണ്ടുകൾ എന്നിവയെല്ലാം സസ്‌പെൻഡ് ചെയ്ത അക്കൗണ്ടുകളുടെ കൂട്ടത്തിൽപെടുന്നു.

Related Articles

Back to top button