InternationalLatest

ഇംഗ്ലണ്ട് ശക്തര്‍; കെയ്ന്‍ വില്യംസണ്‍

“Manju”

അബുദാബി : ബുധനാഴ്ച അബുദാബിയില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ശ്രദ്ധേയമായ മത്സരമാണ്.ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലാണ് ഇന്ന് മത്സരം. ഈ സീസണില്‍ രണ്ട് ടീമുകളും മികച്ച പ്രകടനം ആണ് നടത്തിയത്. രണ്ട് ടീമുകളും ഓരോ മത്സരം മാത്രമാണ് തോറ്റത്. ഇന്ന് ഇന്ത്യന്‍ സമായം രാത്രി 7:30ന് ആണ് മത്സരം.ഇംഗ്ലണ്ട് ടീമില്‍ പരിക്ക് വലിയ ഒരു ഭീഷണിയായി മാറിയിട്ടുണ്ട്. അവരുടെ ടീമില്‍ ഫോമിലുള്ള രണ്ട് താരങ്ങള്‍ ആണ് പരിക്ക് മൂലം ടീമില്‍ നിന്ന് പുറത്തായത്. പേസ്മാന്‍ മില്‍സ് മസില്‍ പിരിമുറുക്കത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി, 2010 ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനായി മികച്ച ഓപ്പണിംഗ് നടത്തുന്ന ഓപ്പണര്‍ റോയ് കാലിന് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് പുറത്തായി. എന്നിരുന്നാലും, ടൈമല്‍ മില്‍സും ജേസണ്‍ റോയിയും ഇല്ലെങ്കിലും ഇംഗ്ലണ്ട് ശക്തരായ എതിരാളിയാകുമെന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. 20 ഓവര്‍, 50 ഓവര്‍ ലോകകപ്പുകള്‍ ഒരേ സമയം നേടുന്ന ആദ്യ ടീമാകാനാണ് മോര്‍ഗന്റെ ടീം ശ്രമിക്കുന്നത്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിന്, മറ്റൊരു ഫോര്‍മാറ്റില്‍ കിരീടം നേടാനുള്ള അവസരമാണിത്.

Related Articles

Back to top button