IndiaLatest

നേസല്‍ വാക്​സിന്‍ ഉടന്‍ എത്തും

“Manju”

ന്യൂഡല്‍ഹി: തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്​ത് സംസാരിക്കുന്നതിനിടെ നേസല്‍ സ്​പ്രേയുടെ ഗവേഷണത്തെക്കുറിച്ചും പരീക്ഷണം വിജയിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നും സൂചിപ്പിച്ചിരുന്നു. കൈയില്‍ കുത്തിവെപ്പിലൂടെ നല്‍കുന്ന വാക്​സിന്​ പകരം മൂക്കിലൂടെ തുള്ളിമരുന്ന്​ രീതിയില്‍ നല്‍കുന്ന വാക്​സിനാണ്​ നേസല്‍ വാക്​സിന്‍.

കഴിഞ്ഞ വര്‍ഷം, മൂക്കിലൂടെ നല്‍കാവുന്ന വാക്​സിന്‍ ശാസ്​ത്രജ്ഞര്‍ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചിരുന്നു. പരീക്ഷണത്തില്‍ വാക്​സിന്‍ ഫലപ്രദമാണെന്ന്​ തെളിയിക്കുകയും ചെയ്​തു. ഇതിന്‍റെ കൂടുതല്‍ ​ഗവേഷണ ഫലങ്ങള്‍ വരുന്നതോടെ മഹാമാരിയെ ചെറുക്കാനുള്ള പ്രധാന ഉപാധിയായി ഇവ മാറിയേക്കാം.

ഇന്ത്യയില്‍ നേസല്‍ വാക്​സിന്‍റെ ഗവേഷണം പുരോഗമിക്കുകയാണെന്ന്​ ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ശാസ്​ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ അറിയിച്ചിരുന്നു. ഭാരത്​ ബയോടെകിന്‍റെ ഇന്‍ട്രാനേസല്‍ വാക്​സിനായ ബി.ബി.വി154 പ്രാരംഭഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്​തിട്ടുണ്ട്​. നേസല്‍ വാക്​സിന്‍ സ്വീകരിക്കാന്‍ കുത്തിവെപ്പിന്‍റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ്​ പ്രധാന ഗുണം. കൂടാതെ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമോ സഹായമോ ഇല്ലാതെ വാക്​സിന്‍ സ്വീകരിക്കാന്‍ സാധിക്കും.

വൈറസ്​ ശരീരത്തിനകത്ത്​ പ്രധാനമായും പ്രവേശിക്കുക മൂക്കിലൂടെയാണ് അതിനാല്‍ തന്നെ വൈറസ്​ പ്രവേശിക്കുന്ന സ്​ഥലത്ത് തന്നെ ശക്തമായ പ്രതിരോധ ശേഷി സൃഷ്​ടിക്കും. ഇത്​ വൈറസിനെ പ്രതിരോധിക്കുന്നതിനും പകര്‍ച്ച ഒഴിവാക്കുന്നതിനും സഹായിക്കും. പ്രവേശന കവാടത്തില്‍തന്നെ തടയുന്നതിനാല്‍ ശ്വാസകോശത്തില്‍ പ്രവേശിക്കില്ല, അതിനാല്‍ തന്നെ മറ്റ് ആരോഗ്യപ്രശ്​നങ്ങളും സൃഷ്​ടിക്കില്ല.

Related Articles

Back to top button