IndiaLatest

വേതനം മുടങ്ങുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ക്ലബ്ബുകളോട് ഇന്ത്യന്‍ താരങ്ങള്‍

“Manju”

ശ്രീജ.എസ്

കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഫുട്‍ബോള്‍ ലോകത്ത് തീര്‍ത്ത പ്രതിസന്ധികള്‍ വലുതാണ്. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് തങ്ങളുടെ വേതനം മുടക്കരുത് എന്നാണ് ഇന്ത്യന്‍ ഫുടബോള്‍ താരങ്ങളുടെ സംഘടനയായ ഫുട്‍ബോള്‍ പ്ലേയേഴ്സ് ഓഫ് ഇന്ത്യ (എഫ്‌പിഎഐ) ക്ലബ്ബുകളോട് ആവശ്യപ്പെടുന്നത്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. പല താരങ്ങളുമായും സംസാരിച്ചു. തങ്ങളുടെ വേതനം മുടങ്ങുമോ എന്ന് അവര്‍ ഭയക്കുന്നതായി എഫ്‌പിഎഐ പ്രസിഡന്റ് റെന്നെഡി സിങ് പറഞ്ഞു.

ഒരു ക്ലബ്ബുമായി ഏര്‍പ്പെടുന്ന കരാറിന്റെ കോപ്പി എല്ലാവരും കൈവശം വെക്കണം. ഇതാണ് എനിക്ക് യുവതാരങ്ങളോട് പറയാനുള്ളത്. സാഹചര്യം മുതലെടുത്ത് കളിക്കാനറിയുന്ന ക്ലബ്ബുകളുണ്ട്. എന്നിരുന്നാലും ഞാന്‍ കളിച്ച കാലത്തില്‍ നിന്ന് കാര്യങ്ങള്‍ ഏറെ മാറി എന്ന് തോന്നുന്നു, ” മുന്‍ ഇന്ത്യന്‍ താരം ഗോള്‍ കോമിനോട് പറഞ്ഞു.

ക്ലബ്ബുകള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകും പക്ഷെ വൈകിയായാലും എല്ലാ താരങ്ങള്‍ക്കും കൃത്യമായി വേതനം ലഭിച്ചെന്ന് ഉറപ്പാക്കണം. അവര്‍ക്കും തങ്ങളുടെ കുടുംബം പുലര്‍ത്തേണ്ടതുണ്ട്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ താരങ്ങളും പക്വതയോടെ ഇടപെടണമെന്നാണ് റെന്നെഡി പറയുന്നത്. “ക്ലബ്ബുകള്‍ കരാര്‍ അനുസരിച്ചേ പ്രവര്‍ത്തിക്കൂ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇല്ലായെങ്കില്‍ അത് പരിശോധിക്കാനായി എഐഎഫ്‌എഫും ഫിഫയുമുണ്ട്. എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണത്,” മുന്‍ ഈസ്റ്റ് ബംഗാള്‍ താരം പറഞ്ഞു.

പ്രൊഫഷണല്‍ ഫുട്‍ബോള്‍ താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എഫ്‌പിഎഐ. 2007-ല്‍ അന്ന് ഇന്ത്യന്‍ നായകനായ ബൈച്ചുങ് ബൂട്ടിയായാണ് എഫ്‌പിഎഐ സ്ഥാപിക്കുന്നത്. ഫുട്‍ബോള്‍ താരങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുക, ക്ഷേമം ഉറപ്പുവരുത്തുക, പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കുക എന്നിവയാണ്

എഫ്‌പിഎഐയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, മുന്‍ ദേശീയ താരങ്ങളായ അഭിഷേക് യാദവ്, ക്ലിഫോര്‍ഡ് മിറാന്‍ഡ, ആല്‍വിറ്റോ ഡി കുനാ എന്നിവരാണ് സംഘടനാ വൈസ് പ്രസിഡന്റുമാര്‍.

Related Articles

Back to top button