International

ബ്രിട്ടനിലേക്ക് വരാൻ അവസരം നൽകണം ‘ ഷമീമ ബീഗം

“Manju”

ന്യൂഡൽഹി : തന്നോടുള്ള മനോഭാവം ബ്രിട്ടീഷ് ജനത മാറ്റണമെന്ന് ലണ്ടനില്‍ നിന്ന് സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷമീമ ബീഗം . ‘ ദി റിട്ടേൺ ലൈഫ് ആഫ്റ്റർ ഐഎസ് ‘ എന്ന ഡോക്യൂമെന്ററിയിൽ സംസാരിക്കവെയാണ് ഷമീമ ബീഗത്തിന്റെ അപേക്ഷ .

നിലവിൽ ഷമീമ വടക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിൽ കഴിയുകയാണ് . തന്റെ സുഹൃത്തുക്കളെ ഐ എസ് റിക്രൂട്ട് ചെയ്തത് ഓൺലൈൻ വഴിയാണ് . സുഹൃത്തുക്കളെ നഷ്ട്പ്പെടാതിരിക്കാൻ താനും ഒപ്പം ചേരുകയായിരുന്നു . സിറിയൻ പോരാട്ടത്തിൽ മുസ്ലീങ്ങൾ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ തോന്നിയ കുറ്റബോധവും ഐ എസിൽ ചേരാൻ കാരണമായി .

തന്റെ സഹപാഠികളായ അമീറ അബേസ്, ഖാദിസ സുൽത്താന എന്നിവരോടൊപ്പമാണ് സിറിയയിലെത്തിയതെന്നും ഷമീമ പറയുന്നു . തന്റെ മൂന്ന് മക്കളെ നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഷമീമ പൊട്ടിക്കരയുന്നുമുണ്ട് . ദുഖം കാരണം ജീവിതമൊടുക്കാൻ പോലും താൻ ആഗ്രഹിച്ചിരുന്നതായി ഷമീമ പറയുന്നു.

താൻ അറിയാത്ത പ്രായത്തിലാണ് ഐ എസിൽ ചേർന്നതെന്നും , തന്നെ കുറിച്ച് കേട്ടതൊക്കെ മനസ്സിൽ വയ്ക്കരുതെന്നും ഷമീമ ബ്രിട്ടൻ ജനതയോട് പറയുന്നു . ഒരു വ്യക്തിയെന്ന നിലയിൽ താൻ ഇപ്പോൾ ആരാണെന്ന് മനസിലാക്കി തുറന്ന മനസ്സ് പുലർത്തണം .ഒരവസരം കൂടി തനിക്ക് ബ്രിട്ടനിലേക്ക് വരാൻ നൽകണമെന്നും ഷമീമ പറയുന്നു .

Related Articles

Back to top button