InternationalLatest

വനിത സംഗമം സംഘടിപ്പിച്ചു

“Manju”

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ ഹുദാ സെന്റര്‍ വനിത വിഭാഗമായ കുവൈത്ത് എം.ജി.എം വനിത സംഗമം നടത്തി. കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ഥമാണ് മുസ്‍ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് സംഗമം സംഘടിപ്പിച്ചത്.കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു.പ്രബോധന വീഥിയില്‍ പെണ്‍കൂട്ടായ്മയുടെ പങ്ക് എന്ന വിഷയത്തില്‍ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുസ്തഫ തന്‍വീര്‍ പ്രഭാഷണം നടത്തി.പുതിയ ലോകക്രമത്തിലെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യം പാരന്റിങ്ങാണ്. കുടുംബങ്ങളിലെ പ്രതിസന്ധികള്‍ ഒരുമിച്ചിരുന്നും പരസ്പരം ചര്‍ച്ച ചെയ്തും പരിഹരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.ട്രഷറര്‍ നജില അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. എം.ജി.എം കുവൈത്ത് ജനറല്‍ സെക്രട്ടറി ഷാഹിന അഷ്‌റഫ്‌ സ്വാഗതവും റഹ്മ പുളിന്താനം നന്ദിയും പറഞ്ഞു.

Related Articles

Back to top button