IndiaInternationalKeralaLatestThiruvananthapuram

മൈക്കിൾ ജാക്ക്സൺ അമരത്വം ആഗ്രഹിച്ചിരുന്നു

“Manju”

പ്രത്യേക ലേഖകന്‍

ചാർലി ചാപ്ലിൻ, വാൾട്ട് ഡിസ്‌നി എന്നിവരെ പോലെ മൈക്കിൾ ജാക്ക്സണും അമരത്വം ആഗ്രഹിച്ചിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ ഡിലാൻ ഹൊവാർഡ്. മൈക്കിൾ ജാക്‌സൺ എഴുതിയ കുറിപ്പുകളെ ആധാരമാക്കി അദ്ദേഹം എഴുതിയ ബാഡ് ആൻ അൺപ്രസിഡന്റഡ് ഇൻവെസ്റ്റിഗേഷൻ ഇന്റു മൈക്കിൾ ജാക്‌സൺ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ലോകത്തെ ആദ്യ മൾട്ടി ബില്യണെയർ-എന്റർടെയ്‌നർ-ആക്ടർ-ഡയറക്ടർ ആകാനും മൈക്കിൾ ജാക്‌സൺ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം എഴുതിയ കുറിപ്പിൽ പറയുന്നു. പ്രതിവാരം 20 മില്യൺ ഡോളർ സമ്പാദിക്കുന്നതെങ്ങനെയെന്നതിനെ കുറിച്ചും മൈക്കിൾ ജാക്‌സന്റെ രഹസ്യ കുറിപ്പിൽ പറയുന്നുണ്ട്.

കോൺസേർട്ടുകൾ നടത്തിയും, നൈക്ക് പോലിള്ള വൻകിട കമ്പനികളുമായി ബ്രാൻഡ് ഡീലുകൾ നടത്തിയും പണം സമ്പാദിക്കാനാണ് മൈക്കിൾ ജാക്‌സൺ ലക്ഷ്യം വച്ചിരുന്നത്. ഒപ്പം, 20,000 ലീഗ്‌സ് അണ്ടർ ദി സീ, ദി സെവെൻത് വോയേജ് ഓഫ് സിൻബാദ് പോലുള്ള ചിത്രങ്ങൾ റീമേക്ക് ചെയ്യാനും ജാക്‌സൺ പദ്ധതിയിട്ടിരുന്നു. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ അമരത്വം ലഭിക്കില്ലെന്ന് മൈക്കിൾ ജാക്‌സൺ കരുതിയിരുന്നു

തന്നെ ആരോ നശിപ്പിക്കാൻ ശ്രമിച്ചിരുന്നതായി മൈക്കിൾ ജാക്‌സൺ ഭയപ്പെട്ടിരുന്നു. തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നതായും മൈക്കിൾ ജാക്‌സൺ ഭയപ്പെട്ടിരുന്നതായും കുറിപ്പിൽ പറയുന്നു.
2009 ലാണ് പോപ് രാജാവ് മൈക്കിൾ ജാക്‌സൺ മരിക്കുന്നത്. 50 ആം വയസിലായിരുന്നു മരണം

Related Articles

Back to top button