International

ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്ത് അടിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

“Manju”

പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നേരെ കയ്യേറ്റം. പ്രസിഡന്റിന്റെ മുഖത്ത് അടിച്ചു. സംഭവത്തിൽ മുഖത്ത് അടിച്ചയാളെയുൾപ്പെടെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ ഫ്രാൻസിലെ ഡ്രോമിൽവെച്ചാണ് പ്രസിഡന്റിന് മർദ്ദനമേറ്റത്. കൊറോണ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രദേശത്ത് എത്തിയതായിരുന്നു അദ്ദേഹം. സ്‌കൂൾ വിദ്യാർത്ഥികളെയുൾപ്പെടെ കണ്ട ശേഷം തിരിച്ച് മടങ്ങുന്നതിന് മുൻപ് തന്നെ കാണാൻ എത്തിയ ജനങ്ങക്കൂട്ടത്തിന് അടുത്തേക്ക് അദ്ദേഹം ചെന്നു.

ഹസ്തദാനം ചെയ്യുന്നതിനിടെ യുവാക്കളിൽ ഒരാൾ മാക്രോണിന്റെ കയ്യിൽ പിടിച്ച് അടുത്തേക്ക് വലിച്ച് കവിളിൽ അടിക്കുകയായിരുന്നു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് പ്രസിഡന്റിന് ഹെലികോപ്റ്ററിൽ കയറ്റി.

മാക്രോണിന്റെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Related Articles

Back to top button