InternationalLatest

വിമാനത്താവളം പൂര്‍ണതോതില്‍ തുറക്കുന്നു

“Manju”

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.കൊവിഡ് തുടങ്ങിയതിന്ശേഷം ഇതാദ്യമായാണ് ദുബൈ വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്.നവംബര്‍ 14ന് ആരംഭിക്കാനിരിക്കുന്ന ദുബൈ എയര്‍ഷോയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ആദ്യം എക്‌സ്‌പോ 2020 ആരംഭിച്ചതോടെ ദുബൈയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്

Related Articles

Back to top button