IndiaKeralaLatestThiruvananthapuram

വീട്ടു വാടക നല്‍കിയില്ല; അമ്മയെയും  മകളെയും പീഡിപ്പിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

വീട്ടു വാടക നല്‍കിയില്ല; അമ്മയെയും  മകളെയും പീഡിപ്പിച്ചു

പാട്‌ന: വാടക നല്‍കിയില്ലെന്ന് ആരോപിച്ച്‌ അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമസ്ഥനുംയും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിച്ചു. ബീഹാറിലെ ചംബാരനില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. സംഭവത്തില്‍ വീട്ടുടമസ്ഥനായ സുമേഷ് ജാദവിനെയും രണ്ടു കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുമേഷും കൂട്ടരും നേരത്തെയും വീട് വാടകയ്ക്കുകൊടുത്തശേഷം താമസക്കാരായ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വാടക ആവശ്യപ്പെട്ടായിരുന്നു സുമേഷ് ജാദവും രണ്ടു സുഹൃത്തുക്കളും വീട്ടില്‍ എത്തിയത്. ഈ സമയം യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് സുമേഷ് ജാദവ് കൈയില്‍ കരുതിയിരുന്ന പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി അമ്മയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും നല്‍കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതരായ അമ്മയെയും മകളെയും പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് വീട്ടിലെത്തിയ ഭര്‍ത്താവ് കാണുന്നത് അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെയും മകളെയും ആയിരുന്നു. തുടര്‍ന്ന് അദ്ദേഹം പോലീസിനെയും നാട്ടുകാരെയും സംഭവം അറിയിച്ചു. പീഡനത്തിനിരയായവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Related Articles

Back to top button