IndiaKeralaLatest

കോവാക്സിന് നാലാംഘട്ട പരീക്ഷണം

“Manju”

 

ന്യൂഡല്‍ഹി: കോവാക്സിന്റെ മൂന്നാഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്ന് നിര്‍മാതാക്കളായ ഭാരത്‌ ബയോടെക്. ഡ്രഗ്‌സ്‌ സ്റ്റാന്‍ഡേര്‍ഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‌ ആദ്യം പരീക്ഷണ ഫലം കൈമാറും. പിന്നീട്‌ വിദഗ്‌ധ വിശകലനങ്ങള്‍ക്കായി പ്രമുഖ ശാസ്‌ത്ര ജേര്‍ണലുകള്‍ക്ക്‌ നല്‍കും. തുടര്‍ന്ന്‌ പൂര്‍ണ ലൈസന്‍സിന്‌ അപേക്ഷിക്കും.

വാക്സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. വാക്‌സിന്റെ ശരിയായ കാര്യക്ഷമത മനസിലാക്കാനാണ്‌ നാലാം ഘട്ട പരീക്ഷണത്തിലേക്ക്‌ കടക്കുന്നതെന്ന് ഭാരത്‌ ബയോടെക്ക്‌ പറഞ്ഞു. കോവിഷീല്‍ഡാണ്‌ മെച്ചമെന്ന നിലയിലുള്ള ഗവേഷണ റിപ്പോര്‍ട്ടുകളെ കമ്പനി തള്ളിക്കളഞ്ഞു. കോവാക്‌സിന്‍ 78 ശതമാനം ഫലപ്രാപ്‌തി പ്രകടമാക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.

കോവിഡിനെതിരായി കൂടുതല്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്നത്‌ കോവിഷീല്‍ഡാണെന്ന പഠനറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോവിഡിനെതിരായ മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട്‌ രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി അവകാശപ്പെട്ടിരുന്നു

Related Articles

Back to top button