KeralaLatest

ഓണത്തിന് മുൻഗണനേതര കാര്‍ഡുകള്‍ക്ക് 10 കിലോ സ്‌പെഷ്യല്‍ അരി

“Manju”

ശ്രീജ. എസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച്‌ മുന്‍ഗണനേതര (നീല,​ വെള്ള)​ വിഭാഗത്തിലെ എല്ലാ കാര്‍ഡുടമകള്‍ക്കും ഇന്നു മുതല്‍ കിലോഗ്രാമിന് 15 രൂപ നിരക്കില്‍ 10 കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ളൈസ് ഡയറക്ടര്‍ അറിയിച്ചു. ഇതില്‍ മൂന്നു കിലോഗ്രാമില്‍ കൂടുതല്‍ പച്ചരി ഉള്‍പ്പെടുത്തരുതെന്ന് റേഷന്‍ കടക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എ.എ.വൈ വിഭാഗത്തിനുള്ള ഓണക്കിറ്റ് വിതരണവും ഇന്ന് ആരംഭിക്കും. ആഗസ്റ്റ് 15ന് അവധിയായതിനാല്‍ 16 ഞായറാഴ്ച കടകള്‍ തുറക്കും.

Related Articles

Back to top button