InternationalLatest

യു.എ.ഇ. സത്സംഗം ദുബായില്‍ നടന്നു

“Manju”

ദുബായ് : ദുബായിലെ ഫ്ലോറിഡ സിറ്റി ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്സില്‍ ശാന്തിഗിരി ആശ്രമം സത്സംഗം നടന്നു. രാവിലെ 11.00 മണിക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച സത് സംഗം ശാന്തിഗിരി ആശ്രമം, ബങ്കലൂരു റീജ്യണ്‍ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ. പ്രസിഡന്റ് മനോജ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. അസംകോ ഗ്രൂപ്പ് ഓഫ് കമ്പനീസ് പി.ആര്‍.ഒ. നൈഫ് ദഹാന്‍ യഹിയ റസ്സാം, വിശാഖ് ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ് ഗ്രൂപ്പ് ഓഫ് കമ്പനീസ് പി.ആര്‍.ഒ. അലി മൊഹമ്മദ് അലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സജീവ് സരോജിനി സ്വാഗതവും‍ മുരളി എകരൂള്‍ നന്ദിയും പ്രകാശി‍പ്പിച്ചു. ബ്രഹ്മചാരി ശാന്തിപ്രിയന്‍ എന്‍.എസ്. ഗുരുവാണി വായിക്കുകയും, റാണി അനില്‍, സ്മിഷ മുരളി, ദീപ സന്തോഷ് എന്നിവര്‍ ഗുരുവന്ദനവും ആലപിച്ചു. ബേബി അര്‍പ്പിത സനൂപ് യാഗത്തിന് ആങ്കറിംഗ് നടത്തുകയും ഗുരുഭക്തി ഗാനം ആലപിക്കുകയും ചെയ്തു. സത്സംഗത്തിന് ശേഷം സമാദരണീയ സ്വാമി ആത്മബന്ധുക്കളുമായി സംവദിച്ചു.

Related Articles

Back to top button