InternationalLatest

പാകിസ്ഥാന് ചൈന സ്പേസ് സെന്റര്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍

“Manju”

ബെയ്ജിംഗ്: പാകിസ്ഥാനുമായുള്ള ബഹിരാകാശ സഹകരണം വര്‍ധിപ്പിക്കാനുള്ള പുത്തന്‍ പദ്ധതി പ്രഖ്യാപിച്ച്‌ ചൈന. വെള്ളിയാഴ്ചയാണ്‌ ചൈന ഈ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയില്‍, പാകിസ്ഥാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ നിര്‍മ്മാണവും കൂടുതല്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ ചൈനയുടെ ബഹിരാകാശ പദ്ധതി : 2021 വീക്ഷണംഎന്ന തലക്കെട്ടില്‍ ഒരു ധവള പത്രം പുറത്തിറക്കിയിരുന്നു. ചൈനയുടെ വളര്‍ന്നു വരുന്ന ബഹിരാകാശ വ്യവസായത്തിന്റെ ഭാവി വിശദമാക്കിയിട്ടുണ്ടായിരുന്ന ഈ ധവളപത്രത്തില്‍, പാകിസ്ഥാനു വേണ്ടി വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതിനും പാകിസ്ഥാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും ചൈന നേരെത്തെ വ്യക്തമാക്കിയിരുന്നു.

 

Related Articles

Back to top button