IndiaKeralaLatest

ഒരു മാവിൽ അഞ്ചിനം മാങ്ങകൾ,

“Manju”

നെടുങ്കണ്ടം: നെടുങ്കണ്ടം, കല്ലാർ ശാന്തിഗിരി ആശ്രമം ബ്രാഞ്ചിൽ ഒരു മാവിൽ അഞ്ചിനം മാങ്ങകൾ കായ്ച് കിടക്കുന്നത് കാണുന്നവർക്കെല്ലാം അത്ഭുതം. ഇതിന്റെ പിന്നിൽ ഒരു സാധാരണ കർഷകനാണെന്നറിഞ്ഞപ്പോൾ ആ വിസ്മയം ഇരട്ടിയായി. രാജക്കാട് അമ്പലവയൽ വളാഞ്ചേരിൽ വി.സുനിലാണ് ആ കർഷകൻ. ഒന്നിലേറെ ഇനങ്ങൾ ഒരു മാവിൽ ബഡ്ഡിങ്ങിലൂടെയാണ് പിടിപ്പിച്ചിരിക്കുന്നത്. തികഞ്ഞ കർഷകനായ ഇയാൾ കൃഷിരീതിയിൽ പലതരം പരീക്ഷണങ്ങൾ നടത്താറുണ്ട്. മാവിന് പുറമേ ജാതി, റമ്പൂട്ടാൻ, നാരകം തുടങ്ങിയവയിലും പരീക്ഷണം നടത്തി വിജയം കണ്ടതോടെയാണ് ഒരു ഫലവൃക്ഷത്തിൽഒന്നിലേറെ ഇനങ്ങൾ ബഡ്ഡ്ചെയ്ത് വികസിപ്പിക്കുന്നത് കാര്യമായി പരിഗണിക്കുന്നത്. ആവശ്യപ്പെടുന്നവർക്ക് കൃഷിയിടത്തിലെത്തിലും സുനിൽ ഇത്തരത്തിൽ ബഡ്ഡ് ചെയ്ത് നൽകാറുണ്ട്. തേനീച്ച വളർത്തൽ, മീൻ കൃഷി എന്നിവയും ഏലം, കാപ്പി, കൊക്കൊ, വാനില, കുരുമുളക് എന്നിവയുടെ കൃഷിയും നടത്തുന്നുണ്ട്.

Related Articles

Back to top button