InternationalLatest

ഫ്രഞ്ച് ഓപ്പണ്‍ മത്സരം; ദ്യോകോവിച്ച്‌ ഫൈനലില്‍

“Manju”

പാരീസ്​: ടെന്നീസ് മത്സരത്തിലെ രാജാവ് എന്നറിയപ്പെടുന്ന ​റാഫേല്‍ നദാലിനെ വീഴ്ത്തി നൊവാക്​ ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചു. നാല്​ സെറ്റ്​ നീണ്ടുനിന്ന പോരാട്ടത്തില്‍ നദാലിനെ 3-6, 6-3, 7-6, 6-2 എന്ന സ്കോറിന് തകര്‍ത്താണ് ദ്യോകോവിച്ച്‌ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിച്ചത്. ഇതോടെ 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള നദാലിനെ റൊളാന്‍ഡ്​ ഗാരോസില്‍ രണ്ട്​ വട്ടം തോല്‍പിക്കുന്ന ആദ്യ താരമെന്ന നേട്ടവും ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകോവിച്​ സ്വന്തമാക്കിയിട്ടുണ്ട്.

2005ല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച നദാല്‍ കളിമണ്‍ കോര്‍ട്ടില്‍‌ കളിച്ച 108 മത്സരങ്ങളില്‍ ആകെ മൂന്ന്​ മത്സരങ്ങളില്‍ മാത്രമാണ്​ തോല്‍വി വഴങ്ങിയിരുന്നത്​. അതില്‍ രണ്ട് തവണയും നദാലെന്ന അതികായനെ വീഴ്ത്തിയത് ദ്യോകോവിച് ആണ്.

Related Articles

Back to top button