IndiaLatest

ഹൈദരാബാദില്‍ വോട്ടെണ്ണല്‍ തുടങ്ങി; ബിജെപി മുന്നേറ്റം

“Manju”

ഹൈദരാബാദ്• ബിജെപി വന്‍ താരനിരയെ തന്നെ അണിനിരത്തി പ്രചാരണം നടത്തിയ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.

ബിജെപി 64 സീറ്റില്‍ ലീഡ് ചെയ്യുന്നു, ടിആര്‍എസിന് 29 സീറ്റ്, എഐഎംഐഎമ്മിന് 10 സീറ്റ് എന്നിങ്ങനെയാണ് ലീഡ് നില. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണു മുന്നിട്ടു നില്‍ക്കുന്നത്. ഉച്ചയോടെ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന രൂപീകരണം മുതല്‍ തുടരുന്ന ടിആര്‍എസ് മേധാവിത്വം തകരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രചാരണരംഗത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായത്.

ആകെയുള്ള 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്-ബിജെപി നേരിട്ടുള്ള പോരാട്ടമാണ്. ഫലം നിര്‍ണയിക്കാന്‍ കഴിയുമെന്ന് കരുതുന്ന അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളില്‍ മല്‍സരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

Related Articles

Back to top button