KeralaLatest

ഭൂഗര്‍ഭ കേബിള്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് വൈദ്യുതിബോര്‍ഡ്

“Manju”

പെരുമ്പാവൂര്‍: നഗരത്തിലെ വൈദ്യുതി പ്രശ്നങ്ങള്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഭൂഗര്‍ഭകേബിള്‍ പദ്ധതി രണ്ടുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചു. അഞ്ചു കോടിയോളം രൂപ ചെലവഴിക്കുന്ന പദ്ധതിയുടെ കേബിളിടുന്ന പണികളാണ് ഇപ്പോള്‍ നടന്നു വരുന്നത്.

മുടിക്കല്‍ സബ്‌ സ്റ്റേഷനില്‍ നിന്നും എ.എം. റോഡിലൂടെ യൂണിയന്‍ ബാങ്ക് വരെയാണ് പ്രധാന കേബിള്‍ പോകുന്നത് . ഇതിനെ ബന്ധിപ്പിച്ച്‌ സീമാസ് ജങ്ഷനില്‍ നിന്ന് കുഴിപ്പിള്ളിക്കാവ്, ഔഷധി ജങ്ഷന്‍, സിവില്‍ സ്റ്റേഷന്‍, യൂണിയന്‍ ബാങ്ക് വരെയാണ് രണ്ടാമത്തെ കേബിള്‍ പോകുന്നത്.

Related Articles

Back to top button