KeralaLatest

ഗതാഗത പിഴ ഇനി ‘വാഹൻ’ സോഫ്റ്റ്​വെയറിലൂടെ

“Manju”

 

മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ഇനിമുതൽ ‘വാഹൻ’ സോഫ്റ്റ് വെയർ വഴി പിഴയടയ്ക്കേണ്ടിവരും. വകുപ്പിന്റെ പഴയ വെബ്സൈറ്റിലൂടെയും (സ്മാര്‍ട്ട് വെബ്) ഓഫീസുകളില്‍ നേരിട്ടും പിഴത്തുക സ്വീകരിച്ചിരുന്നതിന് പകരമാണ് പുതിയ സംവിധാനം.
പിഴയടയ്ക്കാൻ ‘ഇ-ചലാൻ’, ‘വാഹൻ’ തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാം. പിഴയുടെ അറിയിപ്പ്, എസ്എംഎസ് എന്നിവ ലഭിക്കുമ്പോൾ, ഏതിലേക്കാണ് പണം അടയ്‌ക്കേണ്ടതെന്ന് വ്യക്തമാക്കും. നിലവിലുള്ള നിരീക്ഷണ ക്യാമറ സംവിധാനങ്ങളിൽ കണ്ടെത്തിയ എല്ലാ ലംഘനങ്ങളും രാജ്യവ്യാപകമായി ശൃംഖലയായ ‘വാഹൻ’ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പിഴ ചുമത്തിയിട്ടുള്ള ഓഫീസിലേക്ക് ഫോൺ വിളിച്ച ശേഷം വാഹനത്തിന്‍റെ നമ്പർ പറഞ്ഞാല്‍ ഉടമയുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് യൂസർ നെയിമും പാസ് വേഡും ലഭിക്കുകയും ചെയ്യും. ഇതുപയോഗിച്ചാണ് പിഴയടയ്‌ക്കേണ്ടത്.

Related Articles

Back to top button