IndiaLatest

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 48 ഡെല്‍റ്റ പ്ലസ് കേസുകള്‍

“Manju”

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് സാഹചര്യം മോശമാവുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 48 കൊവിഡ് ഡെല്‍റ്റ പ്ലസ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതീതീവ്ര വ്യാപന ശേഷിയുള്ള ഈ കൊവിഡ് വകഭേദം പടരുന്നത് ശുഭ സൂചനയല്ല.

20 ഡെല്‍റ്റ പ്ലസ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഏറ്റവും ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 9 കേസുകളും കേരളത്തിലും മൂന്ന് കേസുകളും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമല്ല.

പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടും ആന്ധ്ര, ഒഡിഷ, രാജസ്ഥാന്‍, കര്‍ണാടക, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ ഡെല്‍റ്റ പ്ലസ് ബാധിച്ച രോഗികളുമുണ്ട്. സ്ഥിതിഗതികള്‍ മോശമാണെങ്കിലും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രദേശിക തലത്തില്‍ ചില കേസുകളല്ലാതെ കൊവിഡ് വകഭേദം അതിവേഗ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയത് സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവും കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 12 രാജ്യങ്ങളിലാണ് ഈ കൊവിഡ് വകഭേദം ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ചൈന, അമേരിക്ക, ബ്രിട്ടണ്‍, പോര്‍ച്ചുഗല്‍, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിലെ പ്രധാനികള്‍. ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വന്‍ സന്നാഹങ്ങളാണ് ചൈന ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button