International

ദുബായ്: ബിസിനസ്  നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി.

“Manju”

ദുബായിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സർക്കാർ നടപടിക്രമങ്ങൾ മുപ്പത് ശതമാനമായി കുറച്ചു.ബാധ്യതകൾ കുറച്ചും നടപടികൾ ലഘൂകരിച്ചും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉത്തേജക പദ്ധതികളുടെ ഭാഗമായാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രഖ്യാപനം. വിവിധ മേഖലകളിലെ ഫീസിനങ്ങളിലും മറ്റും വേണ്ടിവരുന്ന വലിയൊരു ശതമാനം തുക ഇതോടെ ഒഴിവാകും. 3 മാസത്തിനകം ഇതു നിലവിൽ വരും. സർക്കാർ പദ്ധതികളിൽ സ്വകാര്യ മേഖലയുമായുളള പങ്കാളിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കണമെന്നും ഷെയ്ഖ് ഹംദാൻ നിർദേശിച്ചു.നിലവിലെ സാഹചര്യത്തിൽ സ്വകാര്യ മേഖലയ്ക്ക് എല്ലാ പിന്തുണയും നൽകും. നിക്ഷേപാനുകൂല സാഹചര്യമൊരുക്കി ലോകത്തിലെ ഏറ്റവും മികച്ച വാണിജ്യ-വ്യവസായ നഗരമാക്കി ദുബായിയെ മാറ്റും. ഫെബ്രുവരിയിൽ ആരംഭിച്ച ഇൻവെസ്റ്റ് ഇൻ ദുബായ് പദ്ധതിയുടെ തുടർച്ചയാണിത്. ഇൻവെസ്റ്റ് ഇൻ ദുബായിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നവരിൽ 90 ശതമാനവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരാണെന്ന് അടുത്തിടെ അധികൃതർ വ്യക്തമാക്കിയിരുന്നു. അത് കൊണ്ട് തന്നെ പുതിയ തീരുമാനം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ഗുണകരമാകും.

Related Articles

Back to top button