KeralaLatest

ബോട്ടില്‍ ആര്‍ട്ടില്‍ സഖിന സുജിത്തിന് ലോകറെക്കോര്‍ഡ്

“Manju”

കണ്ണൂര്‍: ബോട്ടില്‍ ആര്‍ട്ടില്‍ വിജയഗാഥ തീര്‍ത്ത് ലോക റെക്കോര്‍ഡുമായി എടചൊവ്വ സ്വദേശി സഖിന സുജിത്ത്. വ്യത്യസ്ത ബോട്ടില്‍ ആര്‍ട്ടുകളുടെ ഏറ്റവും വലിയ ശേഖരത്തിനാണ് ചാമ്പ്യന്‍സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് സഖിനയെ തേടിയെത്തിയത്. നേരത്തെ 15 പ്രധാന മന്ത്രിമാരുടെ ചിത്രം സ്റ്റെന്‍സില്‍ പെയിന്റിംഗിലൂടെ ഒരു കുപ്പിയില്‍ വരച്ച്‌ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം പിടിച്ചിട്ടുണ്ട് സിവില്‍ എന്‍ജിനീയര്‍ കൂടിയായ സഖിന.

കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്താണ് ബോര്‍ട്ടില്‍ ആര്‍ട്ടില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തി തുടങ്ങിയത്. ഈ ലോക്ക് ഡൗണില്‍ തന്റെ പരിശ്രമത്തിന് ലോക അംഗീകാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സഖിന . കെ.സുജിത്തിന്റെയും ടി. ഷീബയുടെയും മകളാണ്. നിഖിന , ശിഖ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles

Back to top button