KeralaLatestThiruvananthapuram

ഒ​ട​യം​ചാ​ല്‍ ടൗണിലെ രണ്ട് ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ഒ​ട​യം​ചാ​ല്‍: ഒ​ട​യം​ചാ​ല്‍ ടൗണിലെ രണ്ട് ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒ​ട​യം​ചാ​ല്‍ ടൗ​ണ്‍ അടച്ചു. ഇന്നലെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷ്ണത്തില്‍ പ്രവേശിച്ചു. ഏകദേശം 34 പേരാണ് ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

നാല് ദിവസം മുന്‍പ് കാ​ഞ്ഞ​ങ്ങാ​ട് ഫാ​ര്‍​മ​സി​സ്റ്റാ​യി ജോ​ലി​ചെ​യ്യു​ന്ന ഒ​ട​യം​ചാ​ല്‍ സ്വ​ദേ​ശി​നി​ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സഹോദരനും, ബന്ധുവിനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആണ് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ടൗണ്‍ അടച്ചിടാന്‍ തീരുമാനമായത്. ടൗ​ണി​ന്‍റെ മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ക​ട​ക​ള്‍ മുഴുവനും അടക്കാന്‍ തീരുമാനമായി.

Related Articles

Back to top button