KeralaLatest

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന

“Manju”

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് കൂടിയത്. ഈ മാസം പതിനാല് ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂടിയത്. 42 ദിവസത്തിനിടെ 24 തവണയും വില കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.45 രൂപയായി.

കഴിഞ്ഞ ദിവസത്തെ വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില പലയിടത്തും നൂറ് രൂപയും പിന്നിട്ടിരുന്നു. ദിനം പ്രതി തുടരുന്ന വില വര്‍ദ്ധനയില്‍ രാജ്യ വ്യാപകമായി തന്നെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button