Latest

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 16.58 കോടി

“Manju”

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറര ലക്ഷത്തോളം പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 34.44 ലക്ഷം കടന്നിരിക്കുന്നു. കോവിഡ് രോഗത്തില്‍ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി നാല്‍പ്പത്തിയാറ് ലക്ഷം കടന്നിരിക്കുന്നു.

അമേരിക്ക,ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യു എസില്‍ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം കോവിഡ് രോഗബാധിതരുണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസംഖ്യ 60,1611 ആയി ഉയര്‍ന്നു. രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടിയിരിക്കുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2.59 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ട് കോടി അറുപത് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 2.91 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ മുപ്പത് ലക്ഷം പേര്‍ മാത്രമേ കോവിഡ് ചികിത്സയിലുള്ളൂ. ഇതുവരെ രണ്ട് കോടി ഇരുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടിയിരിക്കുന്നത്.

ബ്രസീലില്‍ ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ 83,000ത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 4.44 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ ഒരു കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button