IndiaLatest

കൊറോണകാലത്ത് ഭക്ഷ്യസ്വയംപര്യാപ്തതയില്‍ അത്ഭുതമായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഭക്ഷ്യസ്വയംപര്യാപ്തതയില്‍ ലോകത്തിന് മുന്നില്‍ അത്ഭുതമായി ഇന്ത്യ. കൊറോണ കാലത്തും കാര്‍ഷികമേഖല നേടിയത് അത്ഭുതകരമായ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഉല്‍പ്പാദനം ഇരട്ടിയായതോടെ സര്‍ക്കാര്‍ സംഭരണശാലകളെല്ലാം സീസണില്‍ നിറഞ്ഞി രിക്കുകയാണ്. ഒപ്പം കയറ്റുമതിയിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അരിയും ഗോതമ്പുമാണ് സര്‍ക്കാര്‍ പൊതുവിതരണസമ്പ്രദായത്തിലൂടെ എല്ലായിടത്തും യഥേഷ്ടം എത്തിച്ചതെന്ന് കേന്ദ്രഭക്ഷ്യവകുപ്പ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ധാന്യങ്ങള്‍ പരമാവധി എത്തിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കരുതല്‍ ശേഖരവും ഇത്തവണ സര്‍വ്വകാല നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ധാന്യങ്ങളുടെ റെക്കോഡ് സംഭരണമാണ് നടന്നിരിക്കുന്നത്. ഒപ്പം വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വര്‍ദ്ധിച്ചു.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് രാജ്യത്തെ 85 കോടിയിലേറെ ജനങ്ങള്‍ക്ക് 5 കിലോ അരിവീതം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ അധികമായി നല്‍കിയിട്ടും ധാന്യ ലഭ്യതയില്‍ കുറവുവന്നിട്ടില്ല. ഒപ്പം ഇത്തവണ ഉത്പ്പാദനം വര്‍ദ്ധിച്ചതും കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളുടെ ഫലമാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. കര്‍ഷകരില്‍ നിന്ന് റെക്കോഡ് തറവില നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തവണ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചത്. 43 ലക്ഷം മെട്രിക് ടണ്‍ ഗോതമ്ബും 52 ലക്ഷം മെട്രിക് ടണ്‍ അരിയും ഇത്തവണ ശേഖരിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഏതാണ്ട് 8 ശതമാനം കൂടുതലാണ്.

Related Articles

Back to top button