IndiaLatest

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

“Manju”

ജമ്മുകശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമ ജില്ലയിലെ അവന്തിപോരയിലെ ബരാഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റമുട്ടലിനെ തുടര്‍ന്ന് ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ സേന നിരീക്ഷണം ശക്തമാക്കി. ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും സേന അറിയിച്ചു. സുരക്ഷ സേന വധിച്ച ഭീകരനെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഏറ്റുമുട്ടല്‍ ഉണ്ടായ പ്രദേശത്ത് സേന നിരീക്ഷണം നടത്തവേ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് സൈന്യം പറഞ്ഞു.

Related Articles

Back to top button