InternationalLatest

ഉംറ തീർഥാടനം രണ്ടാം ഘട്ടത്തിന് ഇന്ന്​ ആരംഭം

“Manju”

പി.വി.എസ്

ജിദ്ദ:ഉംറ തീർഥാടനം രണ്ടാം ഘട്ടം ഞായറാഴ്​ച ആരംഭിക്കും. ഈ ഘട്ടത്തിൽ 2,20,000 പേരെ ഉംറ തീർഥാടനത്തിനും 5,60,000 പേരെ നമസ്​കാരത്തിനും മസ്​ജിദുൽ ഹറാമിൽ പ്രവേശിപ്പിക്കും. ദിനംപ്രതി 15,000 ഉംറ തീർഥാടകരെയാണ്​ അനുവദിക്കുന്നത്​. 40,000 പേർ പ്രതിദിനം​ നമസ്​കാരത്തിനും എത്തും.

കോവിഡ്​ മൂലം​ നിർത്തിവെച്ച ഉംറ തീർഥാടനം ഒക്​ടോബർ നാലിന്​ പുനരാരംഭിച്ചപ്പോൾ ആദ്യഘട്ടമായി പ്രതിദിനം 6000 തീർഥാടകരെയാണ്​ അനുവദിച്ചിരുന്നത്​. 14 ദിവസം നീളുന്നതാണ്​ രണ്ടാം ഘട്ടം. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും ഇൗ ഘട്ടത്തിലും തീർഥാടകരെ സ്വീകരിക്കുക. മദീന റൗദ സന്ദർശനം, റൗദയിലെ നമസ്​കാരം എന്നിവക്കും ഞായറാഴ്​ച മുതൽ അനുമതി നൽകും. റൗദ സന്ദർശനത്തിന്​ ഒരുദിവസം 11,880 പേർക്കാണ്​ അനുമതി നൽകുക​. ഹജ്ജ്​ മന്ത്രാലയം ഒരുക്കിയ ഇഅ്​തർമന ആപ്പിലൂടെ അനുമതിപത്രം നേടിയവർക്ക്​ മാത്രമായിരിക്കും ഉംറക്കും മസ്​ജിദുൽ ഹറാമിലെ നമസ്​കാരത്തിനും റൗദ സന്ദർശനത്തിനും അനുമതി നൽകുക.

Related Articles

Back to top button