IndiaLatest

അന്താരാഷ്‌ട്ര വിമാനയാത്രകള്‍ക്കുള‌ള വിലക്ക് നീക്കി

“Manju”

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തോളമായി നിലനിന്നിരുന്ന അന്താരാഷ്‌ട്ര വിമാനയാത്രയ്‌ക്കുള‌ള വിലക്ക് അവസാനിക്കുന്നു. മാര്‍ച്ച്‌ 27 മുതല്‍ രാജ്യത്ത് അന്താരാഷ്‌ട്ര വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാന്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അനുമതി നല്‍കി. ലോകമാകെ കൊവിഡ് വാക്‌സിനേഷന്‍ നിരക്കില്‍ വന്ന പുരോഗതിയെ തുടര്‍ന്നാണ് തീരുമാനം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വലിയ ആശ്വാസമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇളവനുസരിച്ചുള‌ള ഡിജിസിഎയുടെ തീരുമാനം.

മുന്‍പ് 2021 ഫെബ്രുവരി 28വരെ പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്ക് ഒരുവര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ 2020 മാര്‍ച്ച്‌ 23നാണ് അന്താരാഷ്‌ട്ര വിമാനങ്ങളുടെ യാത്ര നിരോധിച്ചത്. എന്നാല്‍ വന്ദേഭാരത് മിഷന്‍ വഴിയും പ്രത്യേക എയര്‍ ബബിള്‍ മുഖേനയും വിമാന സര്‍വീസുകള്‍ 32 രാജ്യങ്ങളിലേക്ക് ഇന്ത്യ നടത്തിയിരുന്നു. യുഎസ്, യു‌കെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് മുതലായ രാജ്യങ്ങളിലേക്ക് നടത്തിയ സര്‍വീസുകള്‍ ഇവയില്‍ ചിലതാണ്. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൃത്യമായ നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും രാജ്യത്ത് അന്താരാഷ്‌ട്ര വിമാനസര്‍വീസുകള്‍ ആരംഭിക്കുകയെന്ന് ഡിജിസിഎ അറിയിച്ചു.

Related Articles

Back to top button