IndiaLatest

രാജ്യത്തെ സംരക്ഷിത സ്മാരകങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കും

“Manju”

ഡല്‍ഹി : രാജ്യത്തെ സംരക്ഷിത സ്മാരകങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ചരിത്ര സ്മാരകങ്ങള്‍ ജൂണ്‍ 16 മുതല്‍ തുറക്കാന്‍ തീരുമാനമായി. ഇവ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുകയാണ്. താജ്‌മഹല്‍ അടക്കമുള്ള സ്മാരകങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓഫ്‌ലൈന്‍ ടിക്കറ്റ് ഉണ്ടാവില്ല. പുരാവസ്തു ഗവേഷണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 16നാണ് താജ്‌മഹലും കുത്തബ് മിനാറും അടക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ അടച്ചത്. ആദ്യ ഘട്ടത്തില്‍ അടച്ചപ്പോള്‍ ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്മാരകങ്ങള്‍ തുറന്നത്. ഇപ്പോള്‍ ജൂണ്‍ 16 ന് ശേഷം തുറക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button