IndiaLatest

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവുമായി വിജയ് സേതുപതി

“Manju”

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായവുമായി മക്കള്‍ സെല്‍വം വിജയ് സേതുപതി. 25 ലക്ഷം രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിജയ് സേതുപതി കൈമാറിയത്. സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് താരം തുക അടങ്ങുന്ന ചെക്ക് നല്‍കിയത്.

നേരത്തെ, സൂര്യ, കാര്‍ത്തി എന്നിവരും നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം കൈമാറിയിരുന്നു. രജനികാന്ത്, അജിത്ത്, വിക്രം, ശിവ കാര്‍ത്തികേയന്‍, ജയം രവി, മുരുകദേശ് എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിരുന്നു.

വിജയ് നായകനായി എത്തിയ മാസ്റ്ററാണ് വിജയ് സേതുപതിയുടെ ഒടുവില്‍ പുറത്തിറങ്ങിയത്. വില്ലന്‍ കഥാപാത്രമായിട്ടാണ് സേതുപതി ചിത്രത്തിലെത്തിയത്. അതേസമയം, നിരവധി ചിത്രങ്ങളാണ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്നത്. വിജയ് സേതുപതി നായകനായി എത്തുന്ന ആദ്യ മലയാള ചിത്രം 19 (1) (എ) ഒടിടി ഫ്ലാറ്റ് ഫോമിലൂടെ ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button