ErnakulamKeralaLatest

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ നവംബറില്‍

“Manju”

കൊച്ചി: സന്തോഷ് ട്രോഫി മത്സരങ്ങള്‍ നവംബറില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സോണല്‍ മത്സരങ്ങള്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ നടക്കും. ജനുവരി 5 മുതലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. പഞ്ചാബ് (നോര്‍ത്ത്), തെലങ്കാന (സൗത്ത്), പശ്ചിമ ബംഗാള്‍ (ഈസ്റ്റ്), രാജസ്ഥാന്‍ (വെസ്റ്റ്), മണിപ്പൂര്‍ (നോര്‍ത്ത് ഈസ്റ്റ്) എന്നിങ്ങനെയായിരിക്കും സോണല്‍ മത്സരങ്ങളുടെ വേദി. കേരളം ഉള്‍പ്പെടെയുള്ള സൗത്ത് സോണ്‍ മത്സരങ്ങളില്‍ നിന്ന് യോഗ്യത നേടുന്ന രണ്ടില്‍ ഏതെങ്കിലും ഒരു ടീമായിരിക്കും ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക.

Related Articles

Back to top button