IndiaLatest

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യന്‍ ടീമിനെ പ്രവചിച്ച്‌ മഞ്ജരേക്കര്‍

“Manju”

മുംബൈ: എല്ലാവരും ഉറ്റുനോക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച്‌ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെ പുറത്തിരുത്തിയാണ് മഞ്ജരേക്കര്‍ ടീം പുറത്തുവിട്ടിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ് ബാറ്റ്‌സ്മാന്മാര്‍ ടീമിലുണ്ട്. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും അടങ്ങുന്നതാണ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നും പ്രവചിക്കുന്നു.

രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ സഖ്യമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ചേതേശ്വര്‍ പൂജാര മൂന്നാമനായി ക്രീസിലെത്തും. നാലും അഞ്ചും സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും. ആറാമനായി ഹനുമ വിഹാരി ക്രിസീലെത്തും. പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷബ് പന്ത്. ആര്‍ അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഉണ്ടാകുമെന്നും പറയുന്നു.

Related Articles

Back to top button