InternationalLatest

ന്യുയോര്‍ക്കില്‍ കൊവിഡ് ബാധയുടെ അന്ത്യം കുറിച്ച്‌ വെടിക്കെട്ടും ആഘോഷവും

“Manju”

ന്യൂയോര്‍ക്ക്: കൊറോണ നിയന്ത്രണങ്ങള്‍ മിക്കതും അവസാനിപ്പിക്കുകയും ജനജീവിതം പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരികയും ചെയ്യുന്നത് വെടിക്കെട്ടോടെ ന്യുയോര്‍ക്ക് സ്റ്റേറ്റ് ആഘോഷിച്ചു. 70 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയ പാശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ ഇന്നലെ പ്രഖ്യാപിച്ചത്.

ഇനി ടെമ്പറേച്ചര്‍ നോക്കുകയോ മാസ്ക്ക് വേണമെന്ന് നിര്‍ബന്ധിക്കുകയോ ഇല്ല. ചൊവ്വാഴ്ച്ച രാത്രി 9:15-നു സംസ്ഥാന വ്യാപകമായി വെടിക്കെട്ട് നടത്തി കോവിഡിന് വിട ചൊല്ലി! ദീര്‍ഘകാലം ഏറ്റവും കൂടുതല്‍ മരണ സംഖ്യ ന്യുയോര്‍ക്കിലായിരുന്നു. ഇപ്പോള്‍ 52,000-പരം. 63000-ല്‍ പരമുള്ള കാലിഫോര്‍ണിയ ആണ് ഒന്നാമത്.

കൊറോണ മരണത്തിന്റെ തലസ്ഥാനമായി കരുതിയിരുന്ന ന്യുയോര്‍ക്കിന്റെ ഈ തിരിച്ചു വരവ് ചരിത്രം കുറിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും അത്യാവശ്യ ജോലിക്കാരെയും നമിക്കാം-ഗവര്‍ണര്‍ പറഞ്ഞു. ഇനി അവശേഷിക്കുന്നത് സി.ഡി.സിയുടെ ചില നിയന്ത്രണങ്ങളാണ്. കൊച്ചു കുട്ടികളുടെ സ്‌കൂള്‍, ട്രെയിനുകള്‍, മാസ് ട്രാന്സിറ്റ് , ടാക്‌സികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് മാസ്ക് വേണ്ടത്.

Related Articles

Back to top button