KeralaLatest

ഇന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ 53ആം പിറന്നാള്‍

“Manju”

ആർ ഗുരുദാസ്

തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനല്‍കുമാര്‍ അന്‍പത്തിമൂന്നിലേക്ക്. അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റേയും സി.കെ. പാർവതിയുടെയും മകനായി 1967 മേയ് 30 നാണ് വി.എസ്. സുനില്‍കുമാര്‍ ജനിച്ചത്. ബാലവേദിയിലൂടെ പൊതു പ്രവർത്തനരംഗത്തെത്തിയ വി.എസ്. സുനിൽ കുമാർ എ.ഐ.എസ്.എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി പൊലീസ് മർദനവും ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംസ്ഥാന- ദേശീയതലത്തില്‍ ഓൾ ഇൻഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായിരുന്നു. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു. തൃശൂർ ശ്രീകേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. 1998-ൽ സുനിൽ കുമാർ എ.ഐ.എസ്.എഫിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 200,, 2011, 2016 കളിലെ പൊതു തെരെഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചു. അഭിഭാഷകയായ രേഖയാണ് ഭാര്യ. മകൻ നിരഞ്ജൻ കൃഷ്ണ. കാര്‍ഷിക രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതും, കര്‍ഷകോപകാരപ്രദവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Related Articles

Back to top button