KeralaLatest

അനില്‍ നെടുമങ്ങാടിന്റെ മരണം; അനുശോചനം അറിയിച്ച്‌ മു​ഖ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: അ​നി​ല്‍ നെ​ടു​മ​ങ്ങാ​ടി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അനുശോചനം അറിയിച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​നി​ല്‍ നെ​ടു​മ​ങ്ങാ​ടി​ന്‍റെ ആ​ക​സ്മി​ക വേ​ര്‍​പാ​ടി​ല്‍ അ​തീ​വ ദുഃ​ഖ​വും വേ​ദ​ന​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ശ്രദ്ധേയമായ വേഷങ്ങളില്‍ കൂടി സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാന്‍ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അദ്ദേഹം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button