KeralaLatest

സര്‍വകലാശാലാ പരീക്ഷകള്‍ 28 മുതല്‍

“Manju”

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ സര്‍വകലാശാലകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ ആരംഭിക്കും. ബി.എഡ്. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ അതിനുമുമ്പ് നടക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വി.സി.മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഫലപ്രഖ്യാപനം ഓഗസ്റ്റ് പത്തിനു മുമ്പ് നടത്തും. പരീക്ഷകള്‍ നടത്താന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.

ജൂണ്‍ 15 മുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് തീയതി മാറ്റുകയായിരുന്നു. ഓരോ പരീക്ഷയ്ക്കുമിടയ്ക്കുള്ള ഇടവേളകള്‍ അതത് സര്‍വകലാശാലകള്‍ക്കു തീരുമാനിക്കാം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളില്‍ ഉറപ്പാക്കണം. ഓരോ പരീക്ഷയ്ക്കുശേഷവും മുമ്പും ക്ലാസ്സ് അണുവിമുക്തമാക്കണം തുടങ്ങിയ നിയന്ത്രണങ്ങളുണ്ട്.

വിദ്യാര്‍ഥികള്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ സുഗമമായി നടത്താന്‍ സ്ഥാപന മേധാവി, വിദ്യാര്‍ഥി പ്രതിനിധികള്‍, അധ്യാപക, അനധ്യാപക പ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍ത്തൃസമിതി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശവകുപ്പ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിര്‍ദേശിച്ചു.

Related Articles

Back to top button