IndiaLatest

പാർലമെന്റിന്റെ മൺസൂൺ സെഷൻ ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 13 വരെ

“Manju”

ഡൽഹി: പാർലമെന്റിന്റെ മൺസൂൺ സെഷൻ ജൂലൈ 19 മുതൽ ആരംഭിക്കുമെന്ന് ഇന്ത്യ ടിവി റിപ്പോര്‍ട്ട്‌ . ലഭിച്ച വിവരങ്ങൾ അനുസരിച്ച് മൺസൂൺ സെഷൻ ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കും. പാർലമെന്റ് സമ്മേളനത്തെക്കുറിച്ച് ഇതേ വിവരങ്ങൾ പാർലമെന്ററി കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്.  ജൂലൈ 19 മുതൽ ഓഗസ്റ്റ് 13 വരെ മൺസൂൺ സെഷൻ നടക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

വാക്സിനേഷന്റെ രണ്ട് ഡോസുകളും സെഷൻ ആരംഭിക്കുന്നതിന് മുമ്പ് എടുക്കാൻ എല്ലാ എംപിമാരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌ .മിക്ക എംപിമാരും വാക്സിനേഷന്റെ രണ്ട് ഡോസുകളും എടുത്ത് കഴിഞ്ഞു.
കൊറോണയുടെ മൂന്നാമത്തെ തരംഗത്തെക്കുറിച്ചും രാജ്യത്ത് ചർച്ചയുണ്ട്, അത്തരമൊരു സാഹചര്യത്തിൽ സെഷൻ വീണ്ടും മാറ്റിവയ്ക്കാൻ കൊറോണ വീണ്ടും ഒരു കാരണമായി മാറണമെന്ന്‌ സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനാലാണ് എംപിമാരോട് രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌ .

Related Articles

Back to top button