InternationalLatest

മാടപ്പള്ളി ഹോമിയോ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരം

“Manju”

മാടപ്പള്ളി ഹോമിയോ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരം
മാടപ്പള്ളി: മാടപ്പള്ളി മോസ്‌കോയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഹോമിയോ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരം ലഭിച്ചു. എന്‍എബിഎച്ച്‌ എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷനാണ് ലഭിച്ചിരിക്കുന്നത്. ജില്ലയിലെ അഞ്ച് ഹോമിയോ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജ് ആണ് അംഗീകാരം പ്രഖ്യാപിച്ചത്.

ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്‍ററായി നേരത്തേ ഉയര്‍ത്തിയ ഇവിടെ ഹോമിയോ ചികിത്സയ്ക്ക് പുറമേ യോഗ പരിശീലനവും നടക്കുന്നുണ്ട്. സ്ഥാപനത്തില്‍ ഹെല്‍ത്ത് കമ്ബ്യൂട്ടറൈസേഷന്‍ ചെയ്തു രജിസ്‌ട്രേഷന്‍, പ്രിസ്‌ക്രിപ്ഷന്‍, മരുന്ന് വിതരണം എന്നിവ പൂര്‍ണമായും ഓണ്‍ലൈനിലാണ് ചെയ്തുവരുന്നത്. ഹോമിയോ വകുപ്പിന്‍റെയും നാഷണല്‍ ആയുഷ് മിഷന്‍റെയും മാടപ്പള്ളി പഞ്ചായത്തിന്‍റെയും പിന്തുണ ലഭിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മെഡിക്കല്‍ ഓഫീസര്‍ അഞ്ജു മറിയം ചാര്‍ളി പറഞ്ഞു.

Related Articles

Back to top button